നാദാപുരം ഉപജില്ലയിലെ സ്കൂൾ പാചക തൊഴിലാളികൾക്ക് കല്ലാച്ചിയിൽ പരിശീലനം നൽകി | നാദാപുരം വാർത്ത - eNadapuram
free ad

നാദാപുരം ഉപജില്ലയിലെ സ്കൂൾ പാചക തൊഴിലാളികൾക്ക് കല്ലാച്ചിയിൽ പരിശീലനം നൽകി

നാദാപുരം ഉപജില്ലയിലെ സ്കൂൾ പാചക തൊഴിലാളികൾക്ക് കല്ലാച്ചിയിൽ പരിശീലനം നൽകി
നാദാപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഉപജില്ലയിലെ വിദ്യാലയങ്ങളിലെ പാചക തൊഴിലാളികൾക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കല്ലാച്ചി എം.എൽ.പി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ ഉപജില്ലയ്ക്ക് കീഴിലുള്ള 79 സ്കൂളുകളിൽ നിന്നായി 86 പാചക തൊഴിലാളികൾ പങ്കെടുത്തു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രജീഷ് നിർവ്വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സനൂപ് സി.എച്ച് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ, എച്ച്.എം ഫോറം കൺവീനർ അബ്ദുൽ നാസർ ടി.സി, സ്കൂൾ മാനേജർ സി.കെ. നാസർ, ജി.കെ. അർജുൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ളതും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി വിവിധ മേഖലകളിലെ വിദഗ്ദ്ധർ ക്ലാസുകൾക്ക് നേതൃത്വം നൽകി. നാദാപുരം ഫയർ ആൻഡ് റെസ്ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.കെ. ദിലീഷ്, നാദാപുരം താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ മൊയ്തീൻ എ.ടി, ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ അനുശ്രീ ബി. നായർ, ഹെൽത്ത് സൂപ്രണ്ട് ഓഫീസർ പ്രമീള എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ചടങ്ങിൽ നൂൺ മീൽ ഓഫീസർ മുഹമ്മദ് അഷ്റഫ് സ്വാഗതം ആശംസിക്കുകയും ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഷൈനി കുമാർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
free ad