ലീഗിന് അഞ്ച് മന്ത്രിമാർ,പ്രവാസികൾക്ക് പ്രതീക്ഷയായി പാറക്കൽ അബ്ദുല്ലയും പരിഗണനാപട്ടികയിൽ | നാദാപുരം വാർത്ത - eNadapuram
free ad

ലീഗിന് അഞ്ച് മന്ത്രിമാർ,പ്രവാസികൾക്ക് പ്രതീക്ഷയായി പാറക്കൽ അബ്ദുല്ലയും പരിഗണനാപട്ടികയിൽ

യുഡിഎഫ് മന്ത്രി സഭയിൽ മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രിമാരുണ്ടാകുമെന്ന് സൂചന. പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം ഷാജി, എൻ.ഷംസുദ്ദീൻ, പി.കെ ബഷീർ എന്നിവർ ആദ്യ നാല് സ്ഥാനങ്ങളിൽ പരിഗണിക്കപ്പെടുമ്പോൾ ഗൾഫിലെ പ്രവാസി സമൂഹവുമായി അടുത്ത ബന്ധമുള്ള പാറക്കൽ അബ്ദുല്ല മന്ത്രിയാകുമോ എന്ന ആകാംക്ഷയിലാണ് ഖത്തറിലെ മലയാളി സമൂഹം.
എം.എ റസാഖ് മാസ്റ്റർ, പാറക്കൽ അബ്ദുല്ല, എ.കെ.എം അഷ്‌റഫ് എന്നിവരിൽ ആരെങ്കിലുമൊരാൾ മന്ത്രിയാകാൻ സാധ്യതയുണ്ടെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന അബ്ദുല്ല പാറക്കൽ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയ ശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയെങ്കിലും ഖത്തറിൽ നിരവധി ബിസിനസ് സംരംഭങ്ങൾ ഉള്ളതിനാൽ ഇടയ്ക്കിടെ ഖത്തറിൽ എത്താറുണ്ട്.ഖത്തർ കെ.എം.സി.സിയിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് അദ്ദേഹം നാട്ടിൽ രാഷ്ട്രീയ പ്രവർത്തനത്തിൽ ഇറങ്ങി രണ്ടാം തവണയും കുറ്റ്യാടി എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടത്.
free ad