സ്‌കൂട്ടറിനുള്ളില്‍ പാമ്പ്; അറിയാതെ യുവാവിന്റെ യാത്ര | നാദാപുരം വാർത്ത - eNadapuram
free ad

സ്‌കൂട്ടറിനുള്ളില്‍ പാമ്പ്; അറിയാതെ യുവാവിന്റെ യാത്ര

സ്‌കൂട്ടറിനുള്ളില്‍ പാമ്പ്; അറിയാതെ യുവാവിന്റെ യാത്ര
സ്‌കൂട്ടറിനുള്ളിലെ പാമ്പുമായി യുവാവ് സഞ്ചരിച്ചത് കിലോമീറ്ററോളം ദൂരം. പുറമേരി സ്വദേശി തയ്യുള്ളതില്‍ 'മെഹര്‍' വീട്ടിലെ അന്‍ഫസ് ആണ് ഇന്നലെ പാമ്പ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. പുറമേരിയിലെ സ്വന്തം വീട്ടില്‍ നിന്നും മദ്രസയില്‍ പോയി സഹോദരിയെ കൂട്ടി വീട്ടില്‍ ഇറക്കിയതിന് ശേഷം ചാലപ്പുറത്തെ ബന്ധുവിന്റെ വീട്ടില്‍ പോയി നാദാപുരം വഴി പുറമേരിയിലേക്ക് തിരിക്കുകയായിരുന്നു ഇയാള്‍. ഇതിനിടയിലാണ് നാദാപുരം പൊലിസ് സ്റ്റേഷന് സമീപം വെച്ച് കൈയിലേക്ക് എന്തോ ഇഴഞ്ഞു കയറാന്‍ ശ്രക്കുന്നതായി മനസ്സിലായത്. സമീപത്ത് തന്നെ സ്‌കൂട്ടര്‍ നിര്‍ത്തി വര്‍ക്ക് ഷോപ്പ് ജീവനക്കാരുടെ സഹായത്തോടെ സ്‌കൂട്ടറിന്റെ മുന്‍ഭാഗം അഴിച്ചുമാറ്റി പാമ്പിനെ പുറത്തെടുത്ത ശേഷമാണ് ഇയാള്‍ യാത്ര തുടര്‍ന്നത്.
free ad